പ്രമുഖ ചലച്ചിത്രതാരം ഉണ്ണിമേരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് അന്‍പത്തിയെട്ട് വര്‍ഷങ്ങളായി അനധികൃതമായി കയ്യേറി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി റവന്യൂ അധികാരികള്‍ തിരികെപ്പിടിച്ചു.
കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഒളിമുകള്‍ കവലയ്ക്കടുത്ത് എയര്‍മാന്‍ സെന്‍ററിനടുത്തുള്ള 46 സെന്‍റ് ഭൂമിയാണ് ഇവര്‍ കൈവശം വച്ചിരുന്നത്. എട്ടരക്കോടിയോളം രൂപ വിലമതിക്കുന്നതാണ് വിവാദമായ ഈ സ്ഥലം. ഇതിനോട് ചേര്‍ന്നുള്ള മൂന്നര ഏക്കര്‍ സ്ഥലത്തിന്‍റെ ഉടമ ഉണ്ണിമേരിയും ഇവരുടെ ഭര്‍ത്താവ് റിജോയ് അലക്സുമാണ്.
1959 മുതല്‍ ഇവര്‍ കൈവശം വച്ച് മൊത്തം ഭൂമിയില്‍ റബ്ബര്‍ കൃഷി നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം കാക്കനാട് വില്ലേജ് ഓഫീസര്‍ ഉദയ കുമാറും സംഘവും ഭൂമി അളന്നെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു.
Post Your Comments