മാര്‍ച്ച് മൂന്നിന് പുറത്തിറങ്ങുന്ന മെന്‍സ് ജേണല്‍ ഇപ്പോഴേ വിവാദത്തിലായിരിക്കുകയാണ്. ഹോളിവുഡ് നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ നല്‍കിയ അഭിമുഖമാണ് അതിലെ ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം മേശയില്‍ ഇടിച്ച് പൊളിക്കുമെന്ന് അഭിമുഖത്തില്‍ അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ അഭിപ്രായപ്പെടുന്നു.
രണ്ട് ദിവസം മുമ്പാണ് ട്രംപും അര്‍നോള്‍ഡും തമ്മിലുള്ള വാഗ്വാദം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് ‘അപ്രന്റീസ്’ എന്ന ചാനല്‍ പരിപാടിയുടെ അവതാരകനായിരുന്നു ട്രംപ്. തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് പോയപ്പോള്‍ ചാനല്‍ അധികൃതര്‍ പകരം അവതാരകനാക്കിയത് അര്‍നോള്‍ഡിനെയായിരുന്നു. അര്‍നോള്‍ഡ് പരിപാടി അവതരിപ്പിച്ച് കുളമാക്കിയെന്നും ഇതുമൂലം റേറ്റിങ് വളരെ കുറഞ്ഞെന്നും ട്രംപ് പറഞ്ഞു.
ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി അര്‍നോള്‍ഡും അദ്ദേഹത്തിന്റെ വക്താവും രംഗത്തെത്തി. ”നമുക്ക് നമ്മുടെ ജോലികള്‍ പരസ്പരം വെച്ചുമാറാം. നിങ്ങള്‍ ടിവിയില്‍ പരിപാടി അവതരിപ്പിച്ചോളൂ. ഞാന്‍ അമേരിക്കന്‍ പ്രസിഡന്റായിക്കോളാം. അതോടെ ജനങ്ങള്‍ക്ക് വീണ്ടും നന്നായി ഉറങ്ങാം.” അര്‍നോള്‍ഡ് പ്രതികരിച്ചു.
നമ്മള്‍ ഒരിക്കലും ശത്രുക്കളല്ല. നല്ല സുഹൃത്തുക്കളാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞു. നമ്മള്‍ അയല്‍ക്കാരും സുഹൃത്തുക്കളുമാണ്. ഏറ്റവും പ്രധാനം നമ്മള്‍ അമേരിക്കക്കാരാണ് എന്നതാണ്. എല്ലാറ്റിലുമുപരി അമേരിക്കയെ ഉന്നതിയിലെത്തിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അര്‍നോള്‍ഡ് കൂട്ടിച്ചേര്‍ത്തു.
Post Your Comments