CinemaGeneralNEWS

റിലീസ് ദിവസം തന്നെ ഡിവിഡിയും വില്‍ക്കേണ്ടിവരുമോ? വ്യാജനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ലക്ഷ്മണ്‍

തനിഒരുവന്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം ജയം രവി, അരവിന്ദ് സാമി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ബോഗന്‍ തിയേറ്ററുകളിലെത്തിയിട്ട് രണ്ട് ദിവസം പോലുമായില്ല. അതിനുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഫെയ്സ്ബുക്കില്‍ ലൈവായി മുന്നേറുന്നു.

അമേരിക്കയിലുള്ള ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടറാണ് സംഗതി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്തിയതെന്ന് സംവിധായകന്‍ ലക്ഷ്മണ്‍ പറയുന്നു.

പൈറസി തടയാനായി ചിത്രത്തിന്റെ റിലീസിന് മുന്‍പുതന്നെ ആകാവുന്ന മുന്‍കരുതലുകളെല്ലാം അണിയറപ്രവര്‍ത്തകര്‍ എടുത്തത്താണ്. അതിന്‍പ്രകാരം ഒരുപാട് വെബ്സൈറ്റുകള്‍ കണ്ടെത്തുകയും ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തമിള്‍ റോക്കേഴ്സ് തങ്ങളെ വെല്ലുവിളിക്കുകയും ചിത്രത്തിന്‍റെ വ്യാജന്‍ ഇറക്കുകയും ചെയ്തു.

ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ ഫെയ്സ്ബുക്കില്‍ ലൈവായി ചിത്രം വരാന്‍ തുടങ്ങി. വല്ലാത്ത അവസ്ഥയാണിത്. തന്‍റെ അഭിപ്രായത്തില്‍ സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് കൗണ്ടറിനൊപ്പം ഒരു പ്രത്യേക ഡിവിഡി കൗണ്ടര്‍ കൂടി തുടങ്ങണമെന്നും സിനിമാ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ചിത്രത്തിന്റെ ഡിവിഡിയും നല്‍കുന്ന തരത്തില്‍ മാറേണ്ടത് അത്യാവശ്യമാണെന്നും സംവിധായകാന്‍ പറയുന്നു. ഡിവിഡിക്ക് 40 രൂപ ഈടാക്കിയാല്‍ മതി. വ്യാജനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ആകുമെന്നാണ് കരുതുന്നതെന്നും ഈ നിര്‍ദ്ദേശം സിനിമാ പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ ആലോചിക്കണമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയായാല്‍ ഡിവിഡിയില്‍ നിന്നുള്ള വരുമാനം നിര്‍മാതാക്കള്‍ക്ക് ലഭിക്കും.

എന്തുകൊണ്ടാണ് ഇവിടെ ഹോളിവുഡ് നിലവാരമുള്ള ചിത്രങ്ങള്‍ ഉണ്ടാകാത്തതെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ ഒരുപാട് പ്രതിസന്ധികള്‍ മറികടന്ന് സിനിമ തിയേറ്ററുകളിലെത്തിക്കുമ്പോള്‍ വരുമാനത്തിന്റെ ഒരു വലിയ ശതമാനം പൈറസിക്കാര്‍ ഇല്ലാതാക്കുന്നു. ഈ പ്രതിസന്ധി തുടര്‍ന്നുപോയാല്‍ അടുത്ത അടുത്ത തലമുറ സിനിമയെടുക്കാന്‍ പോലും ധൈര്യപ്പെടുകയില്ലയെന്നും ലക്ഷ്മണ്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button