നല്ല കാര്യങ്ങള്‍ക്കു കാരണവരുടെ അനുഗ്രഹം വാങ്ങുക എന്ന സമ്പ്രദായം ഓരോ സമൂഹത്തിലും പ്രാധാന്യത്തോടെ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ഒരു ആരാധികയുടെ വിവാഹമാണ്. ബോളിവുഡ് കിംഗ് ഖാനെ അത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി അനുഗ്രഹം വാങ്ങുന്നത് വീട്ടിലെ ചുവരില്‍ പതിപ്പിച്ചിരിക്കുന്ന ഷാരൂഖ് ചിത്രങ്ങളില്‍ തൊട്ടാണ്.
ഷാ സാര്‍ എന്നെ അനുഗ്രഹിക്കണം എന്റെ കല്യാണത്തിന്റെ ചിത്രമാണിത്. താങ്കളും എന്നെ അനുഗ്രഹിക്കണം എന്ന കുറിപ്പോടു കൂടി വധുവിന്റെ വേഷത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാണ്.
ആരാധികയുടെ ചിത്രം ഷാരൂഖിന്റെ ശ്രദ്ധയില്‍പ്പെടുകയും. പെണ്‍കുട്ടിയുടെ വിവാഹം മംഗളമാകട്ടെയെന്ന് അനുഗ്രഹം നേരുകയും ചെയ്തു.
Post Your Comments