പുലിമുരുകന്‍ പോലെയുള്ള സിനിമകളെ വിമര്‍ശിച്ചു വീണ്ടും അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. കോഴിക്കോട് കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുലിമുരുകന്‍ പോലെയുള്ള സിനിമകള്‍ കാണുവാന്‍ തള്ളിക്കയറിപ്പോവുന്ന മലയാളികളിലൂടെ പ്രതിഫലിക്കുന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്‌കാരം തന്നെയാണെന്നായിരുന്നു സംവാദ വേദിയിലെ അടൂരിന്റെ വിമര്‍ശനം . ഡിജിറ്റല്‍ കാലത്തേക്ക് സിനിമ എത്തിയതോടെ സമാന്തരസിനിമകളുടെ സ്വീകാര്യത കുറഞ്ഞുപോയെന്നും അടൂര്‍ കുറ്റപ്പെടുത്തി.
“സ്വയംവരം പോലെയുള്ള സിനിമയക്ക് കിട്ടിയ അംഗീകാരം വര്‍ത്തമാനകാലത്ത് കിട്ടുന്നില്ല. അവാര്‍ഡ് സിനിമകളാണെങ്കില്‍ കാണാന്‍ പോവണ്ട എന്ന നിലപാടാണ് ആസ്വാദകര്‍ക്കിടയിലുള്ളത്.സിനിമയെ ശബ്ദരേഖയാക്കാതെയും വായാടിത്തത്തിന്റെ വേദിയാക്കാതെയും പറയേണ്ട കാര്യങ്ങള്‍ മാത്രം പറഞ്ഞും അവതരിപ്പിച്ചും ആര്‍ക്കും അന്യമല്ലാത്ത ഒരു ലോകത്തെ അപ്രഭപാളിയില്‍കൊണ്ടുവരാനായിരുന്നു എന്‍റെ ശ്രമം”–
അടൂര്‍ ഗോപാലകൃഷ്ണന്‍
Post Your Comments