ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ബിഗ് ബിയും മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാലും ഒരുമിച്ചഭിനയിക്കുന്ന പുതിയ ചിത്രം വരുന്നു. എം.ടി.വാസുദേവന്‍നായരുടെ രണ്ടാമൂഴം സിനിമയാക്കുന്ന ടീമാണ് ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് . ഒടിയന് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛന് വേഷത്തില്‍ അമിതാഭ് ബച്ചന് അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ത്രീഡി രൂപത്തിലാണ് ചിത്രം പൂര്‍ത്തിയാക്കുന്നത്.
പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവര്‍ ഇരുവര്‍ക്കും പുറമെ പ്രശസ്ത തമിഴ് നടന് പ്രകാശ് രാജും മഞ്ജു വാര്യരും ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
ദുര്മന്ത്രവാദികളുടെ പ്രാചീന ശത്രുസംഹാര മാര്‍ഗമാണ് ഒടിവിദ്യ. മലബാറിലും മറ്റുമാണ് ഒടിയന്മാരെ കണ്ടിരുന്നത്. ഇവരെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ
ഈ ചിത്രത്തിനുശേഷമെ ബിഗ് ബജറ്റ് ചിത്രം രണ്ടാമൂഴം അരംഭിക്കൂവെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന സൂചന.
Post Your Comments