മലയാളത്തിലേക്ക് ഒരു നടികൂടി തിരിച്ചെത്തുന്നതായി വാര്‍ത്ത. മുന്‍കാല നായക നടിയും നടന് ജയറാമിന്റെ ഭാര്യയും ആയ പാര്‍വതി ജയറാം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവിക്കുട്ടിയെ അവതരിപ്പിച്ച് കൊണ്ടാണ് പാര്‍വ്വതിയുടെ മടങ്ങി വരവെന്നാണ് റിപ്പോര്‍ട്ട് .
ആമി ആകുവാന്‍ ആദ്യം കമല്‍ സമീപിച്ചത് മലയാളിയായ ബോളിവുഡ് താരം വിദ്യ ബാലന് ആയിരുന്നു. എന്നാല്‍ അവസാന നിമിഷം അവര്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അതിനെ ത്തുടര്‍ന്ന് യുവ നടി പാര്‍വ്വതിയെ കമല്‍ മാധവികുട്ടിയാവാന് സമീപിച്ചു.
ചിത്രത്തില്‍ മാധവിക്കുട്ടിയുടെ ചെറുപ്പവും കൗമാരവും അവതരിപ്പിക്കുന്നത് പാര്‍വതിയാണ്. എന്നാല്‍ 75 വയസുള്ള സ്ത്രീയായി യുവനടി പാര്‍വതിയെ മേക്കപ്പ് ചെയ്യുമ്പോള്‍ വാര്‍ദ്ധക്യത്തിന്റെ മുഴുവന്‍ ഫീലും കിട്ടില്ലെന്ന ആശങ്കയാണ് മാധവിക്കുട്ടിയുടെ മധ്യവയസ്സ് മുതലുള്ള കാലഘട്ടം അവാതരിപ്പിക്കാന് മറ്റൊരു നടിയെ തേടാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്. ഈ ഭാഗമാണ് പാര്‍വ്വതി ജയറാം അവതരിപ്പിക്കുന്നത്. എന്നാല്‍ മാധവിക്കുട്ടിയുടെ വേഷം താന്‍ മാത്രം ചെയ്യാമെന്ന നിലപാടിലാണ് യുവനടി പാര്‍വതിയെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം.
പാര്‍വ്വതി ജയറാമിന്റെ മടങ്ങി വരവിന് ഭര്‍ത്താവ് ജയറാം തന്നെയാണ് മുന്‍കൈ എടുത്തതെന്നു സൂചന.
പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്തകള്‍ എന്നീ സിനിമകള്‍ ജയറാമിനെയും പാര്‍വതിയെയും ജോഡികളാക്കി കമല്‍ സംവിധാനം ചെയ്തിരുന്നു.
Post Your Comments