മലയാള സിനിമാലോകത്ത് ഇപ്പോള്‍ യുവതരംഗമാണ്. അതില്‍ ഏറെ ശ്രദ്ധേനായ ഒരാളാണ് ദുല്‍ഖര്‍ സല്മാന്. വ്യത്യസ്തയുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായിക്കഴിഞ്ഞ ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ഡെക്കാണ് ക്രോണിക്കിള്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുല്‍ഖര്‍ ഇപ്പോള്‍ സംവിധായകന് ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന സോളോ പൂര്‍ത്തിയാക്കി കഴിഞ്ഞു. മലയാളത്തിലും തമിഴിലുമായാണ് ‘സോളോ’ ഒരുങ്ങുന്നത്. ഈ ചിത്രമൊരുക്കുന്ന മലയാളിയായ ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാരുടെ പേരാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റവുമായി ചേര്‍ത്ത് കേള്‍ക്കുന്നത്. സോളോയില്‍ ദുല്‍ഖറിനൊത്തുള്ള അനുഭവം ബിജോയ്ക്ക് ഏറെ മതിപ്പുളവാക്കിയെന്നും ഹിന്ദിയില്‍ ചെയ്യാന്‍വേണ്ടി നേരത്തേ തയ്യാറാക്കിയ ഒരു തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കാന്‍ അദ്ദേഹത്തിന് ആലോചനയുണ്ടെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ് ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോളിവുഡില്‍ ശ്രദ്ധേയമായ ശെയ്ത്താന്, ഡേവിഡ്, പിസ ഇവ ഒരുക്കിയ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. രാജീവ് രവിയുടെ കമ്മട്ടിപ്പാടം പുറത്തിറങ്ങിയപ്പോള്‍ പ്രമുഖ ബോളിവുഡ് സംവിധായകന് അനുരാഗ് കാശ്യപ് ചിത്രത്തെയും ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ള അതിലെ അഭിനേതാക്കളെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അനുരാഗിന്റെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചയാളാണ് രാജീവ് രവി.
കൂടാതെ ദുല്‍ഖറിനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്ത ‘ഓകെ കണ്മണി’യുടെ ഹിന്ദി പതിപ്പായ ‘ഓകെ ജാനു’ കഴിഞ്ഞയിടയ്ക്ക് പ്രദര്ശനത്തിനെത്തെത്തിയിരുന്നു. ഷാദ് അലി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായകനായ ആദിത്യ റോയ് കപൂറിന്റെ അഭിനയത്തേക്കാള്‍ ദുല്‍ഖറിന്റെ പ്രകടനമായിരുന്നു മികച്ചതെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതെല്ലം ദുല്ഖരിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ സുഗമമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Post Your Comments