![](/movie/wp-content/uploads/2017/02/vidya-bala.jpg)
മാധവിക്കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ‘ആമി’യില്‍ നിന്ന് നടി വിദ്യാബാലന്‍ പിന്മാറിയ സഹാചര്യത്തില്‍ ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ താരം തബു ചിത്രത്തിലഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍.
‘ആമി’യില്‍ തബു അഭിനയിക്കുന്നുവെന്ന തരത്തിലെ വാര്‍ത്ത വ്യാജമാണെന്നും ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി താന്‍ തബുവിനെ സമീപിച്ചിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി.
ആമിയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കെയായിരുന്നു വിദ്യയുടെ അപ്രതീക്ഷിത പിന്മാറ്റം.
Post Your Comments