CinemaNEWS

ഗ്രേറ്റ്‌ ഫാദറിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

ഈ വര്‍ഷത്തെ ആദ്യ മമ്മൂട്ടി ചിത്രമായി പുറത്തിറങ്ങുന്ന  ദി ഗ്രേറ്റ്‌ ഫാദറിന് പ്രതീക്ഷകളേറെയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് ഫാദറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് പിന്നാലെ ഇന്നലെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. മോഷന്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടെയില്‍ തരംഗമാകുന്നതോടെ ഗ്രേറ്റ്‌ ഫാദറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെയ്ക്കുകയാണ് യുവ സൂപ്പര്‍ താരം ദുല്‍ഖര്‍
ഞാന്‍ ശരിക്കും കാത്തിരിക്കുന്ന സിനിമയാണിത്. ഈ വര്‍ഷത്തെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായിരിക്കും ഇത്. ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഗ്രേറ്റ്‌ ഫാദര്‍ ഫാമിലി ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ്. സ്നേഹയാണ് ഗ്രേറ്റ്‌ ഫാദറിലെ നായിക.

shortlink

Post Your Comments


Back to top button