
‘ഹാപ്പി വെഡ്ഡിംഗി’ന് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചങ്ക്സി’ല്‍ ശ്രീനാഥ് ഭാസിയുണ്ടാകില്ല. ശ്രീനാഥ് ഭാസി അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘പറവ’ എന്ന സിനിമയുടെ ഷൂട്ടിങ് വൈകിയതോടെയാണ് ‘ചങ്ക്സി’ല്‍ ശ്രീനാഥിന് പകരം പുതിയ താരമെത്തുന്നത്. ‘ആനന്ദ’ത്തിലെ കുപ്പിയെ അവതരിപ്പിച്ച് വിശാഖ് നായരാണ് ശ്രീനാഥിന് പകരമെത്തുന്നത്.
നായികമാരെ കണ്ടെത്തുന്നതിലുള്ള ശ്രമത്തിലാണ് ‘ചങ്ക്സി’ന്റെ അണിയറക്കാര്‍. സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ‘ചങ്ക്സി’ന്റെ തിരക്കഥയൊരുക്കുന്നത്.
ഒമര്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിംഗ്’ ബോക്സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു.
Post Your Comments