CinemaNEWS

മോഹന്‍ലാല്‍ ജോര്‍ജ്ജിയയിലാണ്, മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യം!

മേജര്‍രവി-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ പട്ടാളക്കഥ പറയാന്‍ ഒരുങ്ങുകയാണ്. രാജ്യ സ്നേഹം വെളിവാക്കുന്ന നിരവധി ചിത്രങ്ങള്‍ ഇതിനോടകം മോഹന്‍ലാല്‍-മേജര്‍ രവി ടീം ചെയ്തു കഴിഞ്ഞു. മേജര്‍ രവി ഒരുക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ചിത്രീകരണം ഇപ്പോള്‍ ജോര്‍ജ്ജിയയിലാണ് നടക്കുന്നത്. ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന് ജോര്‍ജ്ജിയ ലൊക്കേഷനാകുന്നത്. കേണല്‍ മഹാദേവനായും, പിതാവ് മേജര്‍ സഹദേവനായും മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ ഫൈറ്റ് സീനുകളാണ് കൂടുതലായും ജോര്‍ജ്ജിയയില്‍ ചിത്രീകരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button