‘പത്തേമാരി’ക്ക് ശേഷം മമ്മൂട്ടിയും സലിം അഹമ്മദും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനായ സലിം അഹമ്മദ്. താനിപ്പോള്‍ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണെന്നും അഭിനേതാക്കള്‍ ആരെന്ന് തീരുമാനിച്ചിട്ടില്ലെന്നും സലിം അഹമ്മദ് വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ എങ്ങനെയാണ് പ്രചരിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സലിം അഹമ്മദ് കൂട്ടിച്ചേര്‍ത്തു. മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സലിം അഹമ്മദ് ചിത്രത്തില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
Post Your Comments