GeneralNEWSTollywood

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ സാരിയില്‍ തുന്നിചേര്‍ത്ത് സമാന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്തെ സൂപ്പര്‍ താരങ്ങളായ നാഗ ചൈതന്യ- സമാന്ത ദമ്പതികളുടെ വിവാഹ നിശ്ചയത്തിനിടെ എല്ലാവരുടെയും ശ്രദ്ധ സമാന്ത അണിഞ്ഞിരുന്ന സാരിയിലായിരുന്നു. ഹെദരാബാദിലെ ഒരു സ്വകാര്യഹോട്ടലില്‍വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും സിനിമയിലെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞതോടെ തെന്നിന്ത്യന്‍ സിനിമ-ഫാഷന്‍ ലോകത്തിലെ ചര്‍ച്ചാ വിഷയം സമാന്തയുടെ സാരിയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ സാരിയില്‍ തുന്നിചേര്‍ത്താണ് താരം വൈവിധ്യമൊരുക്കിയത്.

സമാന്തയുടെയും നാഗചൈതന്യയുടെയും പ്രണയജീവിതത്തിലെ മനോഹരനിമിഷങ്ങളാണ് സാരിയില്‍ തുന്നിച്ചേര്‍ത്തത്. യേ മായ ചേസവേ എന്ന സിനിമയിലെ ഒരു ചിത്രം, ഇരുവരും ഒരുമിച്ച് ബൈക്കില്‍ പോകുന്ന ചിത്രം, ആദ്യമായി ഇവര്‍ ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്ത ചിത്രം, ,നാഗ ചൈതന്യയുടെ അനുജന്‍ അഖിലിന്റെ വിവാഹത്തിന് എടുത്ത ചിത്രം, അക്കിനികുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ഫാമിലിഫോട്ടോ. ഇത്തരം ചിത്രങ്ങളൊക്കെയാണ് സമാന്തയുടെ സാരിയെ അഴകാക്കി മാറ്റിയത്.
പ്രശസ്ത ഡിസൈനര്‍ ക്രേഷ ബജാജ് ആണ് സമാന്തയ്ക്ക് വേണ്ടി വേറിട്ട രീതിയില്‍ സാരി ഡിസൈന്‍ ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button