കുട്ടിക്കാലം മുതല്‍ പ്രചോദനമായത് അച്ഛനായിരുന്നു. ജീവിതത്തിലെ തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പ്രചോദനം അച്ഛനാണെന്നും ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്. ഇന്നോളം വരെയുള്ള തന്‍റെ നേട്ടങ്ങള്‍ അച്ഛന് സമര്‍പ്പിക്കുന്നുവെന്നും യേശുദാസ് പറഞ്ഞു. സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 90-ആം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പത്മവിഭൂഷണ്‍ ലഭിച്ച ശേഷം അദ്ദേഹം പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു കൊച്ചിയിലേത്.
ജീവിതത്തിലേയും സംഗീതത്തിലേയും ആദ്യപാഠങ്ങള്‍ പഠിപ്പിച്ച അച്ഛനെ ഓര്‍മിച്ച് കൊണ്ടായിരുന്നു ചടങ്ങില്‍ അദ്ദേഹം സംസാരിച്ചത്. കുട്ടിക്കാലം മുതല്‍ പ്രചോദനമായത് അച്ഛനായിരുന്നു. എല്ലാ സംഗീതത്തിലും ദൈവാംശം ഉണ്ടെന്നും നേട്ടങ്ങളെല്ലാം സര്‍വേശ്വരന്റെ അനുഗ്രഹമാണെന്നും മുഖ്യാതിഥിയായിരുന്ന യേശുദാസ് പറഞ്ഞു.
Post Your Comments