മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ പ്ലേ ഹൗസിന്റെ ലോഗോ വരച്ചിരിക്കുന്നതും ബാനറിന് പേരിട്ടിരിക്കുന്നതും ആ കുടുംബത്തിലെ തന്നെ മറ്റൊരു പ്രതിഭയാണ്. ചിത്രരചനയിലൂടെ പ്രാവിണ്യം നേടിയ മമ്മൂട്ടിയുടെ മകള്‍ സുറുമിയാണ് പ്ലേ ഹൗസിന്റെ ലോഗോ വരച്ചിരിക്കുന്നത്. മകന് ദുല്‍ഖര്‍ അഭിനയ രംഗത്തേക്ക് ചുവട് മാറ്റിയപ്പോള്‍ മെഗാ താരത്തിന്റെ മകള്‍ സുറുമി ചിത്രരചനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ചെന്നൈ സ്റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദവും ലണ്ടന്‍ ചെല്‍സി കോളേജ് ഓഫ് ആര്‍ട്സില്‍ നിന്ന് ബിരുദാനന്തരബിരുദവും എടുത്ത സുറുമി തന്നെയാണ് ബാനറിന് പ്ലേ ഹൗസ് എന്ന പേര് നല്കിയതും.
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തു കൊണ്ടായിരുന്നു പ്ലേ ഹൗസിന്റെ തുടക്കം. പിന്നീട് പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ്, കിംഗ് ആന്‍ഡ് കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായി. ജവാന് ഓഫ് വെള്ളിമല എന്ന മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചതും പ്ലേ ഹൗസായിരുന്നു.
Post Your Comments