മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന മേജര്‍ മഹാദേവന്‍ സീരിസിലെ നാലാമത്തെ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡര്‍. 1971 ല്‍ നടന്ന ഇന്ത്യ – ബംഗ്ലാദേശ് യുദ്ധത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിപ്പബ്ലിക് ദിനത്തില്‍ റിലീസ് ചെയ്തിരുന്നു. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.
മേജര്‍ രവിയും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ഈ ചിത്രത്തില്‍ ആശ ശരത്താണ് ലാലിന്റെ നായിക. ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നുമുള്ള മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ നിക്കി ഗല്‍റാണി ഒരു വേഷം ചെയ്യുന്നുവെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ മറ്റ് തമിഴ് ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം ഡേറ്റ് ക്ലാഷായതുമൂലം ചിത്രത്തില്‍ നിന്നും നിക്കി പിന്മാറിയിരുന്നു. നിക്കിയ്ക്ക് പകരം തെന്നിന്ത്യയില്‍ നിന്ന് മറ്റൊരു ഗ്ലാമര്‍ താരം ചിത്രത്തിലെത്തുന്നു.
ചിത്രത്തില്‍ ഒരു തമിഴ് പെണ്‍കുട്ടിയെ അവതരിപ്പിക്കാനായിരുന്നു നിക്കി ഗല്‍റാണിയെ പരിഗണിച്ചത്. നിക്കി ഗല്‍റാണി പിന്മാറിയ സാഹചര്യത്തില്‍ ഒരു തമിഴ് പെണ്‍കുട്ടിയുടെ വേഷത്തില്‍ തമിഴിലെ ഗ്ലാമര്‍ നായിക ശ്രുഷ്ടി ഡാങ്കെ എത്തും. ശ്രുഷ്ടിയുടെ ആദ്യ മലയാള സിനിമയാണ് ഈ മോഹന്‍ലാല്‍ – മേജര്‍ രവി ചിത്രം.
ചിത്രത്തില്‍ അല്ലു സിരിഷിന്റെ നായികയായിട്ടാണ് ശ്രുഷ്ടി അഭിനയിക്കുക. അല്ലു അര്‍ജുന്റെ സഹോദരനായ അല്ലു സിരിഷിന്റെയും ആദ്യ മലയാള സിനിമയാണ് 1971 ബിയോണ്ട് ബോര്‍ഡര്‍.
Post Your Comments