ജീവിതത്തില്‍ ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടുപോയി എന്ന് തോന്നാറുണ്ട്. അപ്പോള്‍ താന്‍ ഒരു കുടുംബം വേണമെന്നുആഗ്രഹിക്കാറുണ്ടെന്നു തുറന്നു പറയുകയാണ് നടി ഷക്കീല. ഇപ്പോള്‍ പ്രണയത്തിലാണെന്ന് നടി തുറന്നു പറയുന്നു. ഇപ്പോള്‍ കുടുംബം വേണമെന്ന് തോന്നുന്നുണ്ടെന്നും ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ ഷക്കീല മനസു തുറക്കുന്നത്.
ഞാനിപ്പോഴും പ്രണയത്തിലാണ്. അദ്ദേഹം വിവാഹത്തിന് റെഡിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛന് എതിരാണ്. ഞാന്‍ ഇപ്പോഴും യഥാര്‍ഥ സ്നേഹത്തിനു വേണ്ടിയുള്ള തിരച്ചിലിലാണ്. അതു കിട്ടുന്നില്ലെങ്കില്‍ ജീവിതം വെറുതെയാണെന്ന് തോന്നില്ലേ? ഷക്കീല പറയുന്നു.
താന്‍ ചെയ്തത് അഭിനമായിരുന്നു. ഒപ്പം അഭിനയിച്ചത്തില്‍ പലരും വല്യച്ഛന്റെ മക്കളാണ്. അവരുടെ കൂടെയാണ് ബെഡ് റൂം സീനൊക്കെ ചെയ്തത്. എനിക്ക് വന്ന റോളുകള്‍ ഞാന്‍ ചെയ്തു. അത് ഭാവിയില്‍ പ്രശ്നമാകുമെന്ന് ആലോചിച്ചില്ലയെന്നും ഷക്കീല പറയുന്നു.
മലയാള നടന്മാരില് ഈഗോ ഇല്ലാത്തയാളാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ ആകുന്നത്. എന്റെ ഹൃദയത്തില്‍ അവര്‍ക്ക് ഒരിടം ഉണ്ടെന്നും ഷക്കീല പറയുന്നു.
Post Your Comments