ബോളിവുഡില്‍ രണ്ട് സൂപ്പര്‍ താരങ്ങളാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് നായകനായി എത്തിയ റായീസും ഹൃത്വിക്ക് നായകനായി എത്തിയ കാബിലുമാണ് 25ന് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ഇരുചിത്രങ്ങളും പരസ്പരം വിവാദത്തിലേര്പ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്തപ്പോഴും ആരോപണങ്ങള്‍ക്ക് കുറവുണ്ടായില്ല. റായീസ് എത്തിയതോടെ വേണ്ടത്ര തിയേറ്ററുകള്‍ കാബിലിന് ലഭിച്ചില്ല എന്ന പരാതി ഹൃത്വിക്കും ചിത്രത്തിന്റെ നിര്‍മ്മാതാവും ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷനും ആരോപിച്ചിരുന്നു.
ഇപ്പോള്‍ ഹൃത്വിക്കിന്റെയും പിതാവിന്റെയും ആരോപണത്തിന് മറുപടിയുമായി ഷാരൂഖ് ഖാന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സൗഹൃദം വേറെ സിനിമ വേറെ എന്നാണ് ഷാരൂഖ് പറയുന്നത്.
സൗഹൃദം വേറെ, സിനിമ വേറെ. ഞാന്‍ അവയെ എപ്പോഴും പരസ്പരം ബന്ധിപ്പിക്കാതെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. അവര്‍ എന്റെ സുഹൃത്തുക്കളാണ്. ഹൃത്വിക്കിനും കാബിലിനും ഞാന്‍ എല്ലാ ആശംസകളും നേരുന്നു. അവരുടെ സിനിമ ബോക്സ്ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.-ഷാരൂഖ് പറഞ്ഞു
Post Your Comments