തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ മണിരത്നം തന്റെ ഇരുപത്തിയഞ്ചാമത് ചിത്രത്തിന്റെ പണിപ്പുരയിലാണ്. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ പ്രസിദ്ധമായ വരികളാണ് കാട്രു വെളിയിടെയ് കണ്ണമ്മ. തന്റെ ഇരുപത്തിയഞ്ചാം ചിത്രത്തിന് മണിരത്നം തിരഞ്ഞെടുത്ത പേരും മനോഹരമായ ഈ പ്രണയഗാനത്തിന്റെ വരികളാണ്. കാര്‍ത്തിയും അതിഥി റാവുവും മുഖ്യവേഷങ്ങളിലെത്തുന്ന റൊമാന്റിക് ചിത്രമാണിത്.
കാശ്മീരിലും ഊട്ടിയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ശ്രദ്ധ ശ്രീനാഥ്, രുക്മിണി വിജയകുമാർ, ഡൽഹി ഗണേഷ്, കെ പി എസ് സി ലളിത തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. കോഹിന്നൂര്‍ എന്ന മലയാള ചിത്രത്തില്‍ വേഷം ചെയ്ത നടിയാണ് ശ്രദ്ധ ശ്രീനാഥ്.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആര് റഹ്മാനാണ്. വൈരമുത്തുവാണ് ഗാനങ്ങള്‍ രചിച്ചത്. ചിത്രത്തിന്റെ കര്ട്ടണ് റെയ്സര്‍ കഴിഞ്ഞ ദിവസം സോണി മ്യൂസിക് യൂട്യൂബില്‍ പുറത്തിറക്കി. കാട്രു വെളിയിടെയ് കണ്ണമ്മാ എന്ന കാര്‍ത്തിയുടെ സ്വരത്തില്‍ തുടങ്ങുന്ന വീഡിയോ ടീസറിന് 47 സെക്കന്‍ഡ് മാത്രമാണ് ദൈര്‍ഘ്യം. മഞ്ഞുപുതച്ച ഒരു മലനിരയിലെ പാതയിലൂടെ വരുന്ന നായിക ബസ്സില്‍ നിന്ന് പുറത്തേയ്ക്ക് തലയിട്ട് മഞ്ഞിന്റെ ഈറന്സുഖം നുകരുന്നതാണ് ടീസറില്‍ ആവിഷ്കരിച്ചിരിക്കുന്നത്. അകലെകൂടി കടന്നു പോകുന്ന നായകനെയും ടീസറില്‍ കാണാം.
മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.
Post Your Comments