സിനിമാ സമരത്തിനു ശേഷം പ്രദര്‍ശനത്തിനെത്തിയ ദുല്‍ഖര്‍ സല്മാന്- സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഏവരെയും കോരിത്തരിപ്പിച്ച ഒരു സീനാണ് ദുല്‍ഖറിന്റെ എന്‍ട്രി. ലക്ഷങ്ങള്‍ വിലയുള്ള ബൈക്കില്‍ എത്തുന്ന ജോമോനെ കുറിച്ച് പറയുകയാണ് ദുല്‍ഖര്‍.
ഒരു ബൈക്ക് എന്നുപറയുമ്പോൾ കൂടി വന്നാൽ അമ്പതിനായിരം രൂപ ആകുമെന്നാണ് ചിത്രത്തില്‍ ജോമോന്റെ അച്ഛനായ വിൻസന്റ് കരുതിയത്. എന്നാൽ ബില്ല് വന്നപ്പോള്‍ വിൻസന്റ് ഞെട്ടി. ജോമോന് മേടിച്ച ബൈക്കിന് വില 18 ലക്ഷം രൂപ. മുകേഷും ദുൽക്കറും ഒന്നിച്ചെത്തിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലാണ് രസകരമായ ഈ രംഗമുള്ളത്. ചിത്രത്തിലെ ഈ സീനുകളോട് സാമ്യമുള്ളതാണ് തന്റെ ജീവിതമെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു.
അഞ്ച് എട്ട് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ മമ്മൂട്ടി പറഞ്ഞിട്ടുണ്ട് കാശ് ഉണ്ടാകുമ്പോള്‍ കാര്‍ വാങ്ങിത്തരാം ബൈക്ക് ജന്മത്ത് വാങ്ങി തരില്ലെന്ന്. ‘ബൈക്കിന്റെ കാര്യം ചോദിക്കുമ്പോൾ തന്നെ വാപ്പച്ചിക്ക് ടെൻഷൻ ആകും. ‘എന്തിനാ ബൈക്ക്’ എന്നാകും വാപ്പച്ചി പറയുകയെന്നും ദുല്‍ഖര്‍ പറയുന്നു.
എന്നാല്‍ ജോമോന് അങ്ങനല്ല ഓഫീസിലെ അക്കൗണ്ടില്‍ നിന്നും ബൈക്ക് വാങ്ങുന്നു. ബൈക്കിന്റെ ഡെലിവറി കഴിഞ്ഞാണ് അത് ജോമോന്റെ അച്ഛന് അറിയുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.
Post Your Comments