CinemaGeneralNEWS

ട്രംപിനോടുള്ള വിയോജിപ്പ്‌; ഇറാനിയന്‍ അഭിനേത്രി ഓസ്കര്‍ ചടങ്ങ് ബഹിഷ്കരിക്കും

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയോടുള്ള പ്രതിഷേധം രേഖപ്പെടുത്തി പ്രമുഖ ഇറാനിയന്‍ അഭിനേത്രി രംഗത്ത്. മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പ്രവേശനം നിരോധിക്കുമെന്നു യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രമുഖ ഇറാനിയന്‍ അഭിനേത്രി ഓസ്കര്‍ ചടങ്ങ് ബഹിഷ്കരിക്കും. മികച്ചവിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ദി സെയില്‍സ്മാന്‍ എന്ന ചിത്രത്തിലെ നായിക തറാനീഹ് അലിദൂസ്തിയാണ് ഫെബ്രുവരി 27ന് നടക്കുന്ന ചടങ്ങ് ബഹികരിക്കുമെന്ന് ട്വിറ്ററിലടെ അറിയിച്ചത്.

‘ട്രംപിന്‍െറ പ്രസ്താവന വംശീയ അധിക്ഷേപമാണ്. അതുകൊണ്ടുതന്നെ ചടങ്ങ് ഒരു സാംസ്കാരിക പരിപാടിയാണെങ്കില്‍പോലും താനതില്‍ പങ്കെടുക്കില്ല’യെന്നായിരുന്നു 33കാരിയായ തറാനീഹിന്‍റെ ട്വിറ്റര്‍ കുറിപ്പ്.

ഇറാനടക്കമുള്ള ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനമേര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് തറാനീഹിന്‍റെ പ്രതിഷേധം.

2012ല്‍ എ സെപറേഷന്‍ എന്ന ചിത്രത്തിന് ഓസ്കര്‍ നേടിയ അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ചിത്രമാണ് സെയില്‍സ്മാന്‍. നടിയായ തറാനീഹ് പ്രമുഖ ഇറാനിയന്‍ ഫുട്ബാള്‍ താരമായിരുന്ന ഹാമിദ് അലിദൂസ്തിയുടെ മകളാണ്

shortlink

Related Articles

Post Your Comments


Back to top button