![](/movie/wp-content/uploads/2017/01/anupama.jpg)
പ്രേമം എന്ന ചിത്രത്തിലൂടെ ആരാധക ശ്രദ്ധനേടിയ നടിയാണ് അനുപമ പരമേശ്വരന്‍. തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ അനുപമ നായികയാവുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു . എന്നാല്‍ തെലുങ്ക് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ചിത്രീകരണം പുരോഗമിക്കുന്ന വേളയിലാണ് ചിത്രത്തില്‍ നിന്നും അണിയറക്കാര്‍ അനുപമയെ തഴഞ്ഞത്.
വാര്‍ത്തകള്‍ പുറത്തായതിന് തൊട്ടുപിന്നലെ അനുപമ ട്വിറ്ററില്‍ ഒരു ട്വീറ്റിട്ടു. ‘ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, എല്ലായിപ്പോഴും നല്ലതില്‍ നിന്ന് എന്നെ പുറത്താക്കിയതായി തോന്നിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ നല്ലതിന് വേണ്ടി എന്നെ ഒരുക്കുകയായിരുന്നു’ എന്നാണ് ട്വീറ്റിലെ ആശയം. ചിത്രത്തില്‍ നിന്നും പുറത്താക്കിയതിനോട് അനുപമയുടെ പ്രതികരണമാണിതെന്ന് സൂചനയുണ്ട്.
കൂടുതല്‍ ഗ്ലാമറസായ നായികയ്ക്ക് വേണ്ടിയാണ് അനുപമയെ ഒഴിവാക്കിയതെന്ന് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments