BollywoodCinemaGeneralNEWS

രഞ്ജിപണിക്കരും വിതരണരംഗത്തേക്ക്; അരങ്ങേറ്റം ഷാരൂഖിന്റെ റയീസിലൂടെ

തമിഴ് സിനിമകള്‍ കേരളത്തിലെത്തിക്കുന്നതില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മാക്സ്ലാബ് സജീവമായി തന്നെ വിതരണരംഗത്തുണ്ട്. മോഹന്‍ലാലിനു പുറമേ സിനിമയിലെ മറ്റൊരു സൂപ്പര്‍ താരം കൂടി വിതരണരംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. തിരക്കഥാകൃത്തും,നടനുമായ രഞ്ജിപണിക്കരാണ് ആര്‍പി എന്റര്‍ടൈമെന്റ്‌സുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബോളിവുഡ് കിംഗ്‌ ഖാന്‍റെ റായീസ് കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത് ആര്‍പി എന്റര്‍ടൈമെന്റ്‌സാണ്. ഈ സംരംഭത്തില്‍ തനിക്ക് രണ്ട് പാര്‍ട്ട്ണര്‍മാര്‍ കൂടിയുണ്ടെന്നും, ഒരു വലിയ ചിത്രത്തോടുകൂടി തന്നെ തുടങ്ങണമെന്ന ഉദ്ദേശത്തിലാണ് റയീസ് ഏറ്റെടുത്തതെന്നും പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിപണിക്കര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button