
ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ വില്ലനായി തമിഴിലെ യുവതാരം വിശാൽ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വിശാലിന് പുറമെ പ്രമുഖ തെലുങ്ക് താരം ശ്രീകാന്തും അഭിനയിക്കുന്നുണ്ട്. അജു വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
25–30 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യം കൽപ്പിക്കുന്ന ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാണ്. വിണ്ണൈ താണ്ടി വരുവായ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം.
മാടമ്പി, ഗ്രാന്‍റ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് തുടങ്ങിയവയാണ് ഇതിനുമുമ്പ് മോഹൻലാൽ-ഉണ്ണികൃഷ്ണൻ ടീമിന്റെ സിനിമകള്‍. ആശിര്‍വാദും എച്ച് ജി എന്റര്‍ടെയ്‌ന്മെന്റും ചേര്‍ന്നാണ് ഈ മോഹൻലാൽ-ഉണ്ണികൃഷ്ണൻ സിനിമ നിര്‍മ്മിക്കുന്നത്.
Post Your Comments