CinemaGeneralNEWS

‘ജോമോന്റെ സുവിശേഷങ്ങള്‍’ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമോ ആരോപണത്തിന് മറുപടിയുമായി സത്യന്‍ അന്തിക്കാട്

സിനിമാസമരം മൂലം ഒരു മാസത്തോളം വൈകി തീയേറ്ററുകളിലെത്തിയ സത്യാന്‍ അന്തിക്കാട് ചിത്രമാണ് ‘ജോമോന്റെ സുവിശേഷങ്ങള്‍’. മികച്ച പ്രതികരണമാണ് ഈ ദുല്‍ഖര്‍ ചിത്രത്തിനു ലഭിച്ചത്. ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായി നായകനാവുന്ന എന്നാ പ്രത്യേകതയോടെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ ശ്രദ്ദേയമായി. എന്നാല്‍ ഈ ചിത്രത്തിനു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവുമായുള്ള സാമ്യം സോഷ്യല്‍ മീഡിയയില്‍ ഉവലിയ ചര്‍ച്ചയായിരുന്നു . ‘ജേക്കബി’ന്റെ ഒരു നിവിന്‍പോളി വെര്‍ഷനാണ് ജോമോന്‍ എന്ന തരത്തില്‍ ട്രോളുകളും ധാരാളമുണ്ടായി. അടിസ്ഥാന പ്രമേയം സമാനമാണെങ്കിലും പകര്‍പ്പാണെന്ന് പറയാനാവില്ലെന്ന് തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം പ്രതികരിച്ചിരുന്നു.

ഓടിയ ഒരു സിനിമ കണ്ടിട്ട് അതിന്റെ ഛായയില്‍ പകര്‍പ്പെടുത്ത് ഒരു സിനിമ ചെയ്യുക എന്ന വിഡ്ഢിത്തം ചെയ്യേണ്ടതില്ലയെന്നു സത്യന്‍ അന്തിക്കാട് പറയുന്നു. ഒരു സിനിമയില്‍ അച്ഛനും മകനും ഉണ്ടായിപ്പോയി എന്നതിനാല്‍ ഇനി ലോകത്ത് അച്ഛന്‍ മകന്‍ ബന്ധമുള്ള സിനിമകള്‍ പാടില്ലെന്ന് ചിന്തിക്കാനാവില്ലല്ലോ എന്നും ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുന്നു.

സിനിമ ഇറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് പ്രചരിച്ച ഒരു സംഭവം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ വിഷയവുമായി ഇതിന് സാമ്യം ഉണ്ടെന്നായിരുന്നു. അങ്ങനെയൊരു സിനിമ ഇറങ്ങിക്കഴിഞ്ഞാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഇത്രയും സീനിയറായ ഞാനും ഇതിന്റെ സ്‌ക്രിപ്റ്റ് റൈറ്ററായ ഇക്ബാല്‍ കുറ്റിപ്പുറവും ആ സിനിമ കണ്ടുകഴിഞ്ഞശേഷം അതിന്റെ ഛായ വരാവുന്ന സിനിമ ചെയ്യാന്‍ ശ്രമിക്കില്ല എന്നുള്ളതും ആളുകള്‍ മനസിലാക്കേണ്ടതാണെന്നും സത്യന്‍ പറയുന്നു.

അച്ഛനും മകനും തമ്മിലുള്ള ബന്ധം താന്‍ മുന്‍പും സിനിമയാക്കിയിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു . “അച്ഛനും മകനും തമ്മിലുള്ള റിലേഷന്‍ഷിപ്പായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങളിലും പറഞ്ഞത്. മനസിനക്കരെയിലും അതുണ്ട്. ജയറാമിന്റെയും ഇന്നസെന്റിന്റെയും കഥാപാത്രങ്ങള്‍. രസതന്ത്രത്തില്‍ മോഹന്‍ലാലിന്റെയും ഭരത് ഗോപിയുടെയും കഥാപാത്രങ്ങള്‍. ഇതൊക്കെ സ്‌നേഹമുള്ള അച്ഛന്റെയും സ്‌നേഹമുള്ള മക്കളുടെയും കഥകളാണ്. അച്ചുവിന്റെ അമ്മയില്‍ അമ്മയും മകളും തമ്മിലുള്ള റിലേഷന്‍ഷിപ്പും. ഒരു സിനിമയില്‍ അച്ഛനും മകനും ഉണ്ടായിപ്പോയി എന്നുള്ളതിനാല്‍ ഇനി ലോകത്ത് അച്ഛന്‍ മകന്‍ ബന്ധമുള്ള സിനിമ പാടില്ല എന്ന് ചിന്തിക്കാനാവില്ലല്ലോ?”, സത്യന്‍ അന്തിക്കാട് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button