CinemaGeneralNEWS

വീണ്ടും കേണലായി മോഹന്‍ലാല്‍

മേജര്‍ രവി-മോഹന്‍ലാല്‍ ടീമിന്റെ മേജര്‍ മഹാദേവന്‍ സീരീസിലെ നാലാമത്തെ ചിത്രമായ 1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമെത്തുന്ന മേജര്‍ രവി ചിത്രത്തിമാണ്. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായും അച്ഛന്‍ സഹദേവനായും ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അതിര്‍ത്തിയിലെ പോരാട്ടത്തിനിടെ തോക്കേന്തി നില്‍ക്കുന്ന മഹാദേവനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. സിനിമയില്‍ തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുന്നു.

shortlink

Post Your Comments


Back to top button