
മലയാള സിനിമയില്‍ മോഹന്‍ലാല്‍ നായകനായി ഒരു പിടി നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംഗീത് ശിവന് അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നു. യോദ്ധ, ഗാന്ധർവം, നിർണയം തുടങ്ങി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സംഗീത് ശിവന് യോദ്ധയുടെ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. അക്കാലത്തെ അഞ്ചാറു വട്ടന്മാര് ചേര്‍ന്നുണ്ടാക്കിയ ആശയമായിരുന്നു യോദ്ധയെന്നും കഥ ഒത്തുവന്നാല്‍ യോദ്ധ രണ്ടാം ഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
ഇന്ന് മോഹൻലാലിനെവച്ച് പടമെടുക്കണമെങ്കിൽ കുറെ പഠിക്കാനുണ്ടെന്നു അഭിപ്രായപ്പെട്ട അദ്ദേഹം വില്ലേജ് ലൈഫ് അറിയില്ലയെന്നും സാങ്കൽപിക കഥകള്‍ ചെയ്യാനാണ് കൂടുതല്‍ താത്പര്യമെന്നും പറയുന്നു.
മോഹൻലാലുമായി വീണ്ടുമൊരു പടം ചെയ്താൽ ഇതുവരെ ചെയ്യാത്ത ഒരു പടമായിരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ സംഗീത് ശിവന് എല്ലാവരേയും പോലുള്ള പടം ചെയ്തിട്ട് കാര്യമില്ലെന്നും എന്തെങ്കിലും വ്യത്യസ്തത സിനിമയില്‍ കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു.
Post Your Comments