വഡോദര റെയില്‍വേ സ്റ്റേഷനില്‍ ഷാരൂഖിനെ കാണാനെത്തിയ ജനക്കൂട്ടം സൃഷ്ടിച്ച തിക്കിലും തിരക്കിലുംപ്പെട്ട് ഒരാള്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ വിമര്‍ശനം. അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഒരു സ്ഥലത്തെത്തുകയാണെങ്കില്‍ അയാളെ കാണാന്‍ നിരവധിയാളുകള്‍ തടിച്ചു കൂടും. ജനക്കൂട്ടത്തെ മുന്‍നിര്‍ത്തി ആരുടേയും ജനസ്വാധീനത്തെ വിലയിരുത്തരുതെന്നായിരുന്നു കൈലാഷിന്റെ പ്രതികരണം. ഷാരൂഖിന്റെ പേരെടുത്ത് പറയാതെയായിരുന്നു കൈലാഷിന്റെ പ്രസ്താവന. ഇത്രയും പറഞ്ഞതില്‍ നിന്നും നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി എന്നാണ് കരുതുന്നതെന്നും കൈലാഷ് പ്രതികരണത്തിനിടെ കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രമായ ‘റയീസി’ന്റെ പ്രചരണാര്‍ത്ഥം മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ വഡോദര സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു ഷാരൂഖിനെ കാണാന്‍ ആരാധകര്‍ തിക്കിത്തിരക്കിയത്. ഷാരൂഖിനെ കാണാന്‍ ആരാധകര്‍ തടിച്ചു കൂടിയതോടെ തിക്കിലും തിരക്കിലുംപ്പെട്ട് ഫര്‍ഹീദ് ഖാന് ഷേറാണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് മരണപ്പെട്ടത്.
Post Your Comments