CinemaGeneralNEWS

ജോമോന്റെ സ്വര്‍ഗരാജ്യമോ?അതോ ജേക്കബിന്‍റെ വിശേഷങ്ങളോ? വിമര്‍ശകര്‍ക്ക് മറുപടിയുമായി ഇക്ബാല്‍ കുറ്റിപ്പുറം

വിനീത് ശ്രീനിവാസന്‍ ചിത്രം ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിലെ കഥയാണ് പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളില്‍ പറയുന്നതെന്ന പ്രേക്ഷകരുടെ ആരോപണം നിലനില്‍ക്കെ ചിത്രത്തിന്റെ രചിതാവ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി.

ജോമോന്റെ സുവിശേങ്ങള്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ കോപ്പിയാണെന്ന വിമര്‍ശനവുമായി നിരവധി പ്രേക്ഷകര്‍  രംഗത്തെത്തിയിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍ അല്ല ജേക്കബിന്‍റെ സുവിശേഷങ്ങള്‍ എന്നാണ് സിനിമയ്ക്ക് യോജിച്ച പേര് എന്നായിരുന്നു ചിലരുടെ പരിഹാസം. തിയേറ്ററില്‍ സിനിമാ സമരമൊക്കെ കഴിഞ്ഞു ജേക്കബിന്‍റെ സ്വര്‍ഗരാജ്യം വീണ്ടും റിലീസ് ചെയ്തിട്ടുണ്ട് എന്നായിരുന്നു മറ്റൊരു ട്രോള്‍. ബിസിനസ്സില്‍ പരാജയം നേരിട്ട പിതാവിനെ സംരക്ഷിക്കാന്‍ മകന്‍ നടത്തുന്ന പ്രയത്നങ്ങളാണ് രണ്ടു ചിത്രത്തിന്‍റെയും പ്രമേയം. അച്ഛനും മകനും തമ്മിലുള്ള വൈകാരിക മൂഹൂര്‍ത്തങ്ങള്‍ ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തില്‍ വിനീത് ഭംഗിയോടെ ആവിഷ്കരിച്ചിരുന്നു. അതേ രംഗചിത്രീകരണങ്ങള്‍ ജോമോനിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട് എന്നതായിരുന്നു പ്രേക്ഷകരുടെ പരാതി. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ അതേ ആശയം ജോമോന്റെ സുവിശേഷങ്ങളില്‍ കടന്നുവന്നപ്പോള്‍ ഇത് ജോമോന്റെ സ്വര്‍ഗ്ഗരാജ്യമോ? അതോ ജേക്കബിന്‍റെ വിശേഷങ്ങളോ? എന്നായി സിനിമ കണ്ടിറങ്ങിയ പലരുടെയും ചോദ്യം. സമീപകാലത്ത് ഇറങ്ങിയ ചിത്രത്തിലെ വിഷയം വീണ്ടും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആഘോഷം തുടങ്ങി.

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഇക്ബാല്‍ കുറ്റിപ്പുറം പറയുന്നതിങ്ങനെ;

‘’രണ്ട് സിനിമകളുടെ അടിസ്ഥാന പ്രമേയം സമാനമാണ് എന്ന വാദം ശരിയാണ്. അതിനര്‍ത്ഥം ജോമോന്റെ സുവിശേഷങ്ങള്‍ ആ ചിത്രം കോപ്പിയടിച്ചതാണ് എന്നല്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യം റിലീസ് ചെയ്ത സമയത്ത് ഞാന്‍ ജോമോന്റെ സുവിശേഷങ്ങള്‍ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഞങ്ങളുടെ സിനിമ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം തിയേറ്ററുകളിലെത്തിയത്. ജേക്കബ് റിലീസ് ചെയ്ത സമയത്ത് ഞാന്‍ വിനീതിനെ കണ്ടിരുന്നു, എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. രണ്ട് ചിത്രങ്ങളിലെയും പ്രമേയത്തിലെ സമാനതയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പ്രൊജക്ടുമായി മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കുകയാണ് വിനീത് ചെയ്തത്. രണ്ടും രണ്ട് സിനിമകളാണ്. അതിനുമപ്പുറം ഏത് കുടുംബത്തിലും സംഭവിക്കാവുന്ന കഥയുമാണ്.’’

shortlink

Related Articles

Post Your Comments


Back to top button