തമിഴ്നാട്ടില്‍ നടക്കുന്ന ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ പിന്തുണച്ച് തമിഴ് താരങ്ങളടക്കമുള്ളവര്‍ രംഗത്ത് വരുമ്പോള്‍ നടന് മാധവന് ഓര്‍മിപ്പിക്കാനുള്ളത് ജെല്ലിക്കെട്ടിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നതിനെക്കുറിച്ചാണ്. ജെല്ലിക്കെട്ടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച താരം അപകടം വരുത്തി വയ്ക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ തമിഴ് ജനതയോട് അഭ്യര്‍ഥിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സേലത്ത് ട്രെയിന്‍ തടയുകയും ട്രെയിനിന് മുകളില്‍ കയറി പ്രതിഷേധിച്ച പതിനാറ്കാരന് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ലോകേഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാധവന്റെ ട്വീറ്റ്. ഹൃദയം തകര്‍ക്കുന്ന കാര്യമാണിത്. പതിനാറ് വയസ്സുള്ള കുട്ടിയാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. പ്രതിഷേധങ്ങള്‍ വിവേകത്തോടെയാകണമെന്നും മാധവന് ട്വിറ്ററില്‍ കുറിക്കുന്നു.
Post Your Comments