BollywoodCinemaGeneralNEWS

ഇന്ത്യയില്‍ ഏറ്റവും മികച്ച സിനിമകളിറങ്ങുന്നത് മലയാളത്തിലാണ്; ഷാരൂഖ്‌ ഖാന്‍

അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ബോളിവുഡ് താരം ഷാരൂഖ്‌ ഖാന്‍. ഷാരൂഖിന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം. ഇന്ത്യയില്‍ ഏറ്റവും മികച്ച സിനിമകളിറങ്ങുന്നത് മലയാളത്തിലാണെന്നും ഷാരൂഖ്‌ അഭിപ്രായപ്പെടുന്നു. രാജ്യന്തര പ്രേക്ഷകരെ ആകര്‍ഷിക്കുന്നവിധം ബോളിവുഡ് സിനിമകള്‍ മാറേണ്ടതുണ്ടെന്നും ഷാരൂഖ്‌ പറയുന്നു. സിനിമയ്ക്ക് ഇടയിലാണെങ്കില്‍ പോലും ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും, ദേശീയ ഗാനവും പതാകയുമെല്ലാം രാജ്യത്തിന്‍റെ പ്രതീകമാണെന്നും ഇത്തരം പ്രതീകങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button