തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് മഹോത്സവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. കോളിവുഡിലെ മുന്‍നിര താരങ്ങളടക്കമുള്ളവര്‍ ജെല്ലിക്കെട്ടിനെ പിന്തുണയ്ക്കുമ്പോള്‍ തമിഴരുടെ ഈ കായിക മാമാങ്കം വിനോദത്തിന്റെ പേരില്‍ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
“ജെല്ലിക്കട്ടിനെ അനുകൂലിച്ച് പ്രതിഷേധം നടത്തുന്നവര്‍ക്ക് ‘കള്‍ച്ചര്‍’ എന്ന വാക്കിന്റെ അക്ഷരക്രമം പോലും അറിഞ്ഞൂകുടാ. മനുഷ്യരൂപമുള്ള കഴുകന്മാരാണ് പ്രതിഷേധക്കാര്‍. ജെല്ലിക്കെട്ട് ശരിയാണെങ്കിൽ അൽ ഖ്വായ്ദയുടെ മനുഷ്യക്കുരുതിയും ശരിയാണ്. അൽ ഖ്വായ്ദയുടെ സംസ്കാരമാണ് പാവങ്ങളുടെ കഴുത്തറക്കൽ. തമിഴ് സംസ്കാരത്തിന്റെ ഭാഗമായാണ് ജെല്ലിക്കട്ടിനെ അനുകൂലിക്കുന്നതെങ്കിൽ അൽ ഖ്വായ്ദയുടെ പ്രവർത്തിയും ശരിയാണെന്ന് പറയേണ്ടിവരും. സെലിബ്രിറ്റികള്‍ ജെല്ലിക്കട്ട് വേണമെന്ന് വാശിപിടിക്കുന്നത് വോട്ടു ലഭിക്കുന്നതിനും സിനിമാ ടിക്കറ്റ് വിറ്റു പോകുന്നതിനുമാണ്. പാവം മൃഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടെങ്കില്‍ ഒരു സെലിബ്രിറ്റിയും ജെല്ലിക്കട്ടിനെ അനുകൂലിക്കുമായിരുന്നില്ല. ജെല്ലിക്കട്ട് അനുകൂലികളായ ഓരോരുത്തര്‍ക്കും പിറകെ ആയിരം കാളകളെ വച്ചു പറഞ്ഞു വിടണം. അപ്പോള്‍ കാണാം എത്ര പേർ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന്”. – രാംഗോപാല്‍ വര്‍മ്മ
Post Your Comments