ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട് തമിഴ് നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തെ വിമര്‍ശിച്ചു നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. തമിഴരുടെ സംസ്കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് നിരോധിക്കപ്പെടുമ്പോള്‍ അതിനെ ഒറ്റക്കെട്ടായി നേരിടുന്ന തമിഴരുടെ ജനവികാരത്തെക്കുറിച്ച് പ്രശംസിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ഒരു രാഷ്ട്രീയപാർട്ടിക്കും മുതലെടുക്കാൻ കഴിയാത്ത തമിഴന്റെ അത്മവീര്യമാണ് ജെല്ലിക്കെട്ടെന്നും, തങ്ങളുടെ സാംസ്കാരികത്തനിമയെ നെഞ്ചോട് ചേർക്കുന്ന ദ്രാവിഡപ്പെരുമയാണതെന്നും ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
തമിഴനു ജല്ലിക്കെട്ട്
മലയാളിക്ക് ഇല്ലിക്കെട്ട്
————————–
ജനവികാരം എന്നാൽ ഇതാണു-
ഒരു രാഷ്ട്രീയപാർട്ടിക്കും മുതലെടുക്കാൻ കഴിയാത്ത തമിഴന്റെ
അത്മവീര്യം -അതാണു ജല്ലിക്കെട്ട്-
തങ്ങളുടെ സാംസ്കാരികത്തനിമയെ നെഞ്ചോട് ചേർക്കുന്ന ദ്രാവിഡപ്പെരുമയാണത്-
അകലെ നിന്നും നോക്കുന്നവർക്ക് പോഴത്തമായി തോന്നാം എന്നാൽ
തങ്ങളുടെ സാംസ്ജാരികപാരബര്യത്തെ അവരിൽ നിന്നും പറിച്ചുമാറ്റുബോൾ ഒരുനാട് മുഴുവൻ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുന്നു-
അപ്പോൾ ഏത് ഭരണകൂടവും
നിയമങ്ങൾ മാറ്റാൻ നിർബന്ധിതരാവും
ഇത്തരം ജനമുന്നേറ്റങ്ങളൂടെ പേരാണു
ജല്ലിക്കെട്ട്
-കഷ്ടകാലത്തിനു നമ്മൾ മലയാളിക്ക് “ഇതാ
നമ്മുടെ സാംസ്കാരികത്തനിമ “എന്നു പറയാനും ഒറ്റക്കെട്ടായി നിൽക്കാനും എന്നാണു കഴിയുക?
തമിഴ് ജനതക്ക് സ്വന്തമെന്ന് പറയാൻ
ജല്ലിക്കെട്ടെങ്കിലുമുണ്ട്
നമുക്കോ ,പരസ്പരം വേലികെട്ടി അകന്നിരിക്കാൻ ഇല്ലിക്കെട്ടും
Post Your Comments