ഒരു മാസം നീണ്ടുനിന്ന സിനിമ പ്രതിസന്ധി അവസാനിച്ച് മലയാള ചിത്രങ്ങള്‍ തിയേറ്ററുകള്‍ കൈയടക്കാന്‍ തുടങ്ങി. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ ഇന്ന് തിയേറ്ററുകളിലെത്തി. മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രം കാണാന്‍ പ്രേക്ഷകരെ നേരിട്ട് ക്ഷണിച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍.
ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ കാണാന്‍ ആരാധകരെ മോഹന്‍ലാല്‍ ക്ഷണിച്ചത്. നിര്‍മ്മാതാവും സംവിധായകനും മോഹന്‍ലാലിനൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഉലഹന്നാന്റെ ഭാര്യയായ ആനിയമ്മ എന്ന കഥാപാത്രത്തെ മീന അവതരിപ്പിക്കുന്നു.
ബിജിബാലും എം ജയചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രമോദ് ക പിള്ളയുടേതാണ് ഛായാഗ്രഹണം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments