GeneralKollywood

ജെല്ലിക്കെട്ട് നിരോധനം ; വിശാല്‍ പ്രധാനമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങുന്നു

ജെല്ലിക്കെട്ട് നിരോധനം തമിഴ്നാട്ടില്‍ വലിയ ജനരോഷം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണാനൊരുങ്ങി നടന്‍ വിശാല്‍. ജെല്ലിക്കട്ടിനെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിശാലിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വിശാലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ വരെ പ്രചരിച്ചു. തമിഴ് മക്കളുടെ രോഷം മനസിലാക്കിയ വിശാല്‍ ജെല്ലിക്കട്ട് വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന വാദവുമായി രംഗത്തെത്തി. ഞാന്‍ മൃഗസംരക്ഷകരുടെ സംഘടനയായ പെറ്റയുടെ പ്രവര്‍ത്തകനാണെന്ന തരത്തിലാണ് പ്രചരണങ്ങളെന്നും. എനിക്ക് പെറ്റയുടെ പൂര്‍ണനാമം പോലും അറിഞ്ഞുകൂടെന്നും വിശാല്‍ വ്യക്തമാക്കുന്നു. ജെല്ലിക്കെട്ടിനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതിഷേധത്തിന് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടുത്തെ ജനരോഷം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. തമിഴ് മക്കളുടെ വികാരം അദ്ദേഹത്തെ ധരിപ്പിക്കണം. കൂടികാഴ്ചയ്ക്ക് അനുമതി ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. വിശാല്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button