CinemaGeneralNEWS

‘നാളത്തെ താരം നിങ്ങളാകാം’, കലോത്സവ നഗരിയില്‍ ഒരു സംവിധായകന്‍ ചുറ്റിതിരിയുന്നുണ്ട്!

കലോത്സവ വേദിയില്‍ ആസ്വാദനത്തിന്റെ കുളിര്‍മഴ പെയ്യിച്ച നിരവധി കലാപ്രതിഭകള്‍ പിന്നീട് സിനിമയിലെ ശ്രദ്ധേയ താരങ്ങളായി മാറിയിട്ടുണ്ട്. ഓരോ വര്‍ഷവും കലയുടെ പൂരം കേരളത്തില്‍ അരങ്ങേറുമ്പോള്‍ നാളത്തെ സിനിമാ താരത്തെ തിരയാന്‍ ആരെങ്കിലുമൊക്കെ സദസ്സില്‍ സന്നിഹിതരായിട്ടുണ്ടാകും. ചിലപ്പോള്‍ അത് സംവിധായകനാകാം, എഴുത്തുകാരനാകാം അതുമല്ലെങ്കില്‍ ക്യാമറാമാനാകാം അങ്ങനെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആരുടെയെങ്കിലുമൊക്കെ കണ്ണുകള്‍ വേദിയിലിരുന്നു നിങ്ങളെ തിരയുന്നുണ്ടാകാം.

കണ്ണൂരിന്‍റെ മണ്ണില്‍ സംസ്ഥാന കലോത്സവം അരങ്ങുതകര്‍ക്കുന്ന വേളയില്‍ തന്റെ പുതിയ സിനിമയിലേക്ക് ഒരു നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മലയാളത്തിലെ പ്രമുഖ സംവിധായകന്‍ മോഹന്‍. ‘കഥ പറയുമ്പോള്‍’, ‘മാണിക്യകല്ല്‌’ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ മോഹന്‍ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ഒരു നര്‍ത്തകിയുടെ കഥയാണ്‌ മോഹന്‍ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കലോത്സവവേദിയില്‍ നിന്നും ഒരു താരത്തെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മോഹന്‍ സംസ്ഥാന സ്കൂള്‍ കലോത്സവം കാണാന്‍ കണ്ണൂര്‍ എത്തിയത്. നടന്‍ ശ്രീനിവാസന്റെ ഭാര്യ സഹോദരനാണ് സംവിധായകനായ മോഹന്‍.

shortlink

Related Articles

Post Your Comments


Back to top button