കേരളത്തില്‍ സിനിമ സമരം ഒത്തുതീര്‍പ്പില്‍ എത്തിയ സമയത്ത് ചര്ച്ചയാകുകയാണ് പാകിസ്ഥാന്‍ തിയേറ്ററുകളുടെ കാര്യം. ഇവിടെ തിയേറ്റര്‍ ഉടമകളുടെ ലാഭ വിഹിതത്തില്‍ സമരം നടന്നപ്പോള്‍ അവിടെ ബോളിവുഡ് ചിത്രങ്ങളുടെ പ്രദര്‍ശനത്തിനാണ് വിലക്ക്
പാകിസ്താന്‍ ഫിലിം എക്സിബിറ്റേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിനെ തുടര്‍ന്ന് നാലു മാസമായി അടഞ്ഞുകിടക്കുകയാണ് പാകിസ്താനിലെ തിയേറ്ററുകള്‍ . ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പാക് കലാകാരന്മാര്‍ക്ക് അപ്രഖ്യാപിത വിലക്ക് വന്നതിന് മറുപടിയായാണ് പാക് സര്‍ക്കാര്‍ രാജ്യത്ത് ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.
പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റെഗ്യുലേറ്ററി അതോറിറ്റി ഇന്ത്യന്‍ ടി.വി.ചാനലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബോളിവുഡ് ചിത്രങ്ങള്‍ ഇല്ലാതായതോടെ തിയേറ്ററുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലെത്തി എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ തിയേറ്ററുകളുടെ വരുമാനത്തിന്റെ എഴുപത് ശതമാനവും ബോളിവുഡ്, ഹോളിവുഡ് സിനിമകളുടെ പ്രദര്‍ശനത്തില്‍ നിന്നാണ് ലഭിക്കുന്നത്.
നാലു മാസത്തിനിടെ ഏതാണ്ട് 15 കോടി രൂപയുടെ നഷ്ടമാണ് തിയേറ്ററുകള്‍ക്ക് ഉണ്ടായിരിക്കുന്നതെന്നാണ് കണക്ക്. തിയേറ്ററുകള്‍ പ്രതിസന്ധിയിലായതോടെ നൂറിലേറെ തിയേറ്റര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ചില തിയേറ്ററുകള്‍ ഏതാനും പഴയ ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
വരുമാനം നിലച്ചതോടെ ബോളിവുഡ് സിനിമകള്‍ക്കുള്ള നിരോധനം നീക്കണം എന്നാവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഈ ആവശ്യം പരിഗണിച്ച് പ്രശ്നം പഠിച്ച് പരിഹാരം കാണാനായി പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒരു നാലംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ബോളിവുഡിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന്‍ ചിത്രം റയീസ് പാകിസ്താനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമായിരിക്കുകയാണ്
Post Your Comments