പുതിയ ചിത്രത്തിന്റെ പ്രോമോഷനുമായി ബന്ധപെട്ടു തമിഴ് സൂപ്പര്‍ താരം സൂര്യയും സംവിധായകന് ഹരിയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആരാധകരെ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ സ്നേഹത്തിനു സ്നേഹത്തോടെ ശാസികേണ്ടി വന്നിരിക്കുകയാണ് താരത്തിന്.
സിങ്കം 3യുടെ പ്രചരണത്തിന്റെ ഭാഗമായി എത്തിയ സൂര്യ തൃശ്ശൂർ കുരിയച്ചിറ ലീ ഗ്രാൻഡ് ഓഡിറ്റോറയത്തിൽ ആരാധകർ നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
തങ്ങളുടെ ഇഷ്ടതാരത്തെ ഒരു നോക്ക് കാണാനും അടുത്ത് നിന്ന് ഫോട്ടോ എടുക്കാനും ആരാധകർ എന്തുവേണമെങ്കിലും ചെയ്യും. അതുകൊണ്ട് തന്നെ പരിപാടികഴിഞ്ഞു അതിവേഗത്തിൽ പോകുന്ന സൂര്യയുടെ വാഹനത്തിന് തൊട്ടുപുറകെ ഒരുപറ്റം ചെറുപ്പക്കാർ ബൈക്കില്‍ പിന്തുടര്ന്ന് വന്നു. സൂര്യയുടെ വാഹനത്തിന് തൊട്ടുപുറകെ ക്യാമറയുമായായിരുന്നു ചെറുപ്പക്കാർ ചീറിപാഞ്ഞത്. കുറച്ചുദൂരമെത്തിയതോടെ സൂര്യ പെട്ടന്ന് വണ്ടി നിർത്തി. ഉടന്‍ തന്നെ ആരാധകർ ബൈക്കില്‍ നിന്നെത്തി സൂര്യയുടെ അടുത്തെത്തി.
എന്നാല്‍ താരം അല്പം ദേഷ്യത്തില്‍ പ്രതികരിച്ചു. നിങ്ങളെ എല്ലാവരെയും ഇഷ്ടമാണെന്നും എന്നാൽ ഇതുപോലെ സ്പീഡിൽ ബൈക്കില്‍ ഇങ്ങനെ പിന്തുടരുന്നാത് ശരിയല്ലയെന്നും പറഞ്ഞ താരം എവിടെവച്ച് വേണമെങ്കിലും തന്നെ കാണാമെന്നും അതിന് യാതൊരു തടസവുമില്ലെന്നും ഇനിയൊരിക്കലും ഇത് ആവർത്തിക്കരുതെന്നും ആരാധകരെ ഉപദേശിച്ചു.
ജനുവരി 26നാണ് സിങ്കം 3 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. സോപാനം എന്റര്ടെയിന്മെന്റും ആദിത്യ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
Post Your Comments