സെയ്ഫ് അലിഖാന്‍ കരീന ദമ്പതികളുടെ മകന് തൈമൂര്‍ എന്ന പേര് നല്‍കിയത് ബോളിവുഡില്‍ വലിയ വിവാദമായ വിഷയങ്ങളില്‍ ഒന്നായിരുന്നു.
മകന്റെ പേര് വിവാദവുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയുണ്ടായി.
“ഇത്തരം വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ആദ്യമായിട്ടല്ല താന്‍ ഇരയായി മാറുന്നത്. കരീനയെ വിവാഹം ചെയ്തപ്പോള്‍ ലൗ ജിഹാദ് എന്നാരോപിച്ച് പലരും തനിക്കെതിരെ വാര്‍ത്തകള്‍ മെനഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിപ്പോള്‍ ഒരു പുതിയ സംഭവമല്ല. ചിലര്‍ക്ക് ഇത്തരം അപ്രസക്തമായ കാര്യങ്ങളിലായിരിക്കും താല്‍പര്യം. എന്നാൽ, നമ്മുടെ രാജ്യം ഇപ്പോഴും സന്തുലിതമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. തൈമൂറിന്റെ പേരില്‍ വിമര്‍ശനങ്ങൾ ഉയര്‍ന്നപ്പോള്‍ നിരവധി ആളുകളാണ് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ തൈമൂര്‍ വിവാദം വന്നപ്പോഴാണ് സ്വതന്ത്ര ചിന്താഗതിയുള്ള ജനങ്ങളാണ് ഇവിടെ ഭൂരിപക്ഷവും എന്ന് എനിക്ക് മനസ്സിലായത്. എനിക്ക് പ്രതികരിക്കേണ്ട ആവശ്യമേ വന്നില്ല. തൈമൂര്‍ എന്ന് വിളിക്കാന്‍ എനിക്കും കരീനയ്ക്കും ഇഷ്ടമാണ്. തുര്‍ക്കി ഭരണാധികാരിയായ തിമൂറിനെക്കുറിച്ച് ഞാന്‍ പഠിച്ചിട്ടുണ്ട്. എന്റെ മകന്‍ തിമൂര്‍ അല്ല തൈമൂര്‍ ആണ്. ഒരു പുരാതന പേര്‍ഷ്യന്‍ പദമാണ്. ഇരുമ്പ് എന്നാണ് അതിന്റെ അര്‍ഥം. ഇനിഞാന്‍ മനപൂര്‍വം ചെയ്തതാണെന്ന് പറഞ്ഞാല്‍ സിനിമയിലെപ്പോലെ എഴുതിക്കാണിക്കേണ്ടി വരും. ‘ഈ പേരുമായി ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ യാതൊരു ബന്ധവുമില്ല. അങ്ങിനെയുണ്ടെങ്കില്‍ അത് ആകസ്മികം മാത്രം”.
Post Your Comments