CinemaGeneralNEWS

സ്ത്രീധന പീഡനം: നടി രംഭയ്ക്കെതിരെ പരാതിയുമായി സഹോദരന്റെ ഭാര്യ

ടി രംഭ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി സഹോദരന്റെ ഭാര്യ രംഗത്ത്. രംഭയുടെ സഹോദരന്‍ വാസുവിന്റെ ഭാര്യ പല്ലവിയാണ് രംഭയ്ക്കും കുടുംബത്തിനുമെതിരെ രംഗത്തെത്തിയത്. സ്ത്രീധന പീഡനത്തിന്റെ പേരില്‍ പല്ലവി നല്‍കിയ പരാതിയില്‍ രംഭയ്ക്കെതിരെ കോടതി സമന്‍സ് അയച്ചു.

രംഭയും അവരുടെ കുടുംബവും ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കുകയാണെന്നാണ് പരാതി. 2014ല്‍ സമര്‍പ്പിച്ച പല്ലവിയുടെ പരാതിയിന്മേല്‍ രംഭയ്ക്ക് കോടതി ഇപ്പോള്‍ സമന്‍സ് അയച്ചിരിക്കുകയാണ്.

ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പൊലീസ് രംഭ ഉള്‍പ്പടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button