BollywoodGeneralNEWS

സ്ത്രീകളെ ഉപദ്രവിക്കുകയാണെങ്കില്‍ തലയറുക്കുമെന്ന് മക്കള്‍ക്ക് മുന്നറിയിപ്പുമായി കിങ് ഖാന്‍

സ്ത്രീകളെ ഉപദ്രവിക്കുകയാണെങ്കില്‍ തലയറുക്കുമെന്ന് മക്കളായ ആര്യനും അബ്രാമിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കിങ് ഖാന്‍.

ഒരിക്കലും സ്ത്രീകളെ ഉപദ്രവിക്കരുതെന്നാണ് ആര്യനോടും അബ്രാമിനോടും താന്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ കഴുത്ത് ഞാനറുക്കും. കാലം ഒട്ടും മാറിയിട്ടില്ല. പെണ്‍കുട്ടികള്‍ നിങ്ങളുടെ കളിക്കൂട്ടുകാരികള്‍ മാത്രമല്ല.അവരോട് അല്‍പം ബഹുമാനം കാണിക്കണമെന്നുമാണ് ഷാരുഖ് ഖാന്‍ മക്കളോട് പറഞ്ഞിട്ടുള്ളത്. ഫെമിനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത് ഷാരൂഖ്‌ വെളിപ്പെടുത്തിയത്

പുതുവര്‍ഷ രാത്രിയില്‍ ബെംഗളൂരുവിലുണ്ടായ കൂട്ടമാനഭംഗമാണ് ഷാരൂഖിനെ രൂക്ഷമായ പ്രതികരണത്തിന് പ്രേരിപ്പിച്ചത്.

ആര്യനെയും അബ്‌രാമിനെയും കൂടാതെ സുഹാന എന്നൊരു മകള്‍ കൂടിയുണ്ട് ഷാരൂഖിനും ഗൗരി ഖാനും.

shortlink

Related Articles

Post Your Comments


Back to top button