
മലയാളത്തില്‍ ഇപ്പോള്‍ സൂപ്പര്‍ താര സിനിമകള്‍ എല്ലാം തന്നെ ആരാധകര്‍ക്കിടയിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചയിലാണ്. മമ്മൂട്ടി നായകനായി റാം സംവിധാനം ചെയ്യുന്ന പേരമ്പ് എന്ന ചിത്രവും ചര്‍ച്ചകളില്‍ മുമ്പില്‍ നില്‍ക്കുന്നുണ്ട്. ചിത്രത്തിലെ നായികമാരില്‍ ഒരാളാണ് ചര്‍ച്ചയ്ക്ക് കാരണം. മമ്മൂട്ടിയോടൊപ്പം സിനിമയില്‍ നായികയായി അഭിനയിക്കുന്നത് ഒരു ട്രാന്‍സ് ജെന്‍ഡറാണ്.
ട്രാന്‍സ് ജെന്‍ഡര്‍ നായിക അഞ്ജലി അമീറിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പേജിലൂടെയാണ് അഞ്ജലിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്.
ഭിന്നലിംഗ വിഭാഗത്തില്‍ നിന്ന് മുഖ്യധാര സിനിമയില്‍ നായികയാകുന്ന ആദ്യ വ്യക്തിയാണ് അഞ്ജലി. 21 വയസ്സുകാരിയായ അഞ്ജലി അറിയപ്പെടുന്ന മോഡലുമാണ്. 20-ആം വയസ്സിലാണ് സര്‍ജറിയിലൂടെ അഞ്ജലി പുര്‍ണ്ണമായും സ്ത്രീയായി മാറിയത്. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായ അഞ്ജലിയെ തേടി തമിഴ്, മലയാളം സിനിമ മേഖലയില്‍ നിന്ന് നിരവധി അവസരങ്ങളെത്തുന്നുണ്ട്.
Post Your Comments