
മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ അഭിനയ രംഗത്തേക്ക്. ജനപ്രിയ നായകന്‍ ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷം അവതരിപ്പിച്ചു കൊണ്ടാണ് സുരേഷ് കുമാര്‍ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. മലയാള സിനിമയിലെ പഴയകാല നടി മേനകയുടെ ഭര്‍ത്താവായ സുരേഷ്കുമാര്‍ സിനിമയിലെത്തുന്നതോടെ ഒരു കുടുംബത്തിലെ എല്ലാവരും തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയാണ്. ദിലീപ് ചിത്രത്തില്‍ വളരെ വ്യത്യസ്ഥമായൊരു വേഷത്തിലാണ് സുരേഷ് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് കുമാര്‍-മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തി സുരേഷ് തമിഴ് സിനിമയിലെ മുന്‍നിര നായികയാണ്. വിജയ് ചിത്രം ‘ഭൈരവ’യിലെ നായികയാണ് കീര്‍ത്തി.
Post Your Comments