BollywoodGeneralNEWS

കരണ്‍ നാണംകെട്ട കളി കളിക്കുന്നു; കജോള്‍

ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹറും നടി കജോളും ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു. കജോളിന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് കുഛ് കുഛ് ഹോത്താ ഹേയടക്കമുള്ള ചിത്രങ്ങള്‍ കരണിന്റെ സംവിധാനത്തില്‍ പിറന്നതാണ്. എന്നാല്‍ പെട്ടെന്ന് ആഴത്തിലുള്ള ആ സൗഹൃദത്തിനു മങ്ങലേറ്റു. കാരണമന്വേഷിച്ച മറ്റു സുഹൃത്തുക്കള്‍ക്ക് ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ തന്റെ ജീവചരിത്രത്തില്‍ കരണ്‍ ആ അധ്യായത്തിന്റെ ചുരുളഴിക്കുന്നു.

ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന തന്റെ ജീവചരിത്രത്തിലാണ് കരണ്‍ ജോഹര്‍ കജോളിനെ കുറിച്ചുളള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. സൗഹൃദത്തില്‍ വിശ്വാസമര്‍പ്പിച്ച് കജോളിനോട് മത്രമായി താന്‍ പങ്കുവെച്ച കാര്യം, മറ്റൊരാളോടും വെളിപ്പെടുത്താനാനിഷ്ടപ്പെടാത്ത ഒരു കാര്യം അവര്‍ പരസ്യമാക്കിയത് തന്നെ ഞെട്ടിപ്പിച്ചുവെന്നാണ് കരണ്‍ പറയുന്നത്. അതു കൊണ്ടു തന്നെ അവരോടു ക്ഷമിക്കാന്‍ തനിക്ക് കഴിയില്ലയെന്നും കരണ്‍ പറയുന്നുണ്ട് .

കജോളെന്ന സുഹൃത്ത് അന്നു മുതല്‍ തന്റെ മനസ്സിലില്ല. അവര്‍ക്കൊരിക്കലും മാപ്പു നല്‍കാനാവില്ല. അല്ലെങ്കില്‍ തന്റെ സൗഹൃദം അവരര്‍ഹിക്കുന്നില്ല. അതു മാത്രമല്ല താന്‍ വിശ്വസിച്ച് പറഞ്ഞ തികച്ചും വ്യക്തിപരമായ ആ കാര്യത്തോടു തനിക്ക് നീതി പുലര്‍ത്തണമെന്നും കരണ്‍ പറയുന്നു. കൂടാതെ കാജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണുമായുണ്ടായ പ്രശ്നങ്ങളാണ് കജോളുമായി അകന്നതിനു പിന്നിലെന്ന് കരണ്‍ ജോഹര്‍ ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്.

അവള്‍ക്ക് എന്റെ സൗഹൃദം തുടരനാവില്ല. ഭര്‍ത്താവിനെ പിന്തുണയ്ക്കേണ്ടത് ഭാര്യയുടെ കടമയാണ് കരണ്‍ ജോഹര്‍ ആത്മകഥയില്‍ കുറിക്കുന്നു. എന്റെ ചിത്രം ‘ഏ ദില്‍ഹെ മുഷ്കി’ലും അജയ് ചിത്രം ‘ശിവാ’യും ഒരുമിച്ചാണ് പ്രദര്‍ശനത്തിനെത്തിയത്. അജയ് ചിത്രത്തെ അട്ടിമറിക്കാന്‍ താന്‍ കോഴ കൊടുത്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നുവെന്നും അത് കജോള്‍ വിശ്വസിച്ചുവെന്നും അത് തങ്ങളുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയെന്നും കരണ്‍ പറയുന്നു.

കരണിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കജോള്‍ പ്രതികരണവുമായി രംഗത്തെത്തി. പുസ്തകം ചിലവഴിക്കാന്‍ വേണ്ടി കരണ്‍ ജോഹര്‍ നാണം കെട്ട കളി കളിക്കുകയാണെന്നാണ് കജോളും അജയ് ദേവ്ഗണും അഭിപ്രായപ്പെട്ടു. കരണ്‍ ജോഹറിന് മുന്നില്‍ വന്നു സംസാരിക്കാനാവില്ലെന്നും പിന്നില്‍ നിന്ന് പറയാനേ കഴിയൂ എന്നും ഇപ്പോള്‍ ചലച്ചിത്ര ലോകം മനസ്സിലാക്കിയെന്നും കജോള്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button