കഴിഞ്ഞ ഒരു മാസമായി നടന്നു വന്ന തിയേറ്റര്‍ സമരം പിന്‍വലിച്ചതോടുകൂടി പ്രേക്ഷക കാത്തിരിപ്പ് അവസാനിക്കുകയാണ്. ഇതോടുകൂടി റിലീസ് മുടങ്ങിക്കിടന്ന മലയാള ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ 19ന് തിയേറ്ററുകളിലെത്തും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സോറി… അല്‍പ്പം വൈകിപ്പോയി… അടുത്ത വ്യാഴാഴ്ച കാണാട്ടോ എന്നു എഴുതിയ ജോമോന്റെ സുവിശേഷത്തിന്റെ പോസ്റ്ററോടുകൂടിയാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വളരെ അധികം കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കിയ ചിത്രമാണിത്. രാത്രിയും പകലും കഷ്ടപ്പെട്ട് ജോലി ചെയ്തു. യു എസില്‍ ഷൂട്ടിംഗിനായി പോകുന്നതിന് മുമ്പ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വരെ പൂര്‍ത്തിയാക്കി. ക്രിസ്മസ് റിലീസ് മിസ്സായത് ഹൃദയം തകര്‍ക്കുന്ന ഒന്നായിരുന്നു എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജോമോന്റെ സുവിശേഷങ്ങള്‍ ജനുവരി 19 വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തുമെന്നും ദുല്‍ഖര്‍ പറയുന്നു.
ആദ്യമായി ദുല്‍ഖറും സത്യന് അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. അനുപമ പരമേശ്വരനും എെശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. മുകേഷും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Post Your Comments