
പാപ്പി അപ്പച്ചാ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നു. ധര്‍മജന്റെ ആദ്യ ചിത്രമാണ് ദിലീപ് നായകനായ പാപ്പി അപ്പച്ചാ.
ഷൂട്ടിനു തയ്യാറായി ഇരുന്നപ്പോള്‍ അസോഷ്യേറ്റ് ഡയറക്ടർ തന്റെ സീൻ കുറച്ചുകഴിഞ്ഞേയുള്ളൂവെന്ന് ധര്‍മജനോട് പറഞ്ഞിട്ടു പോയി. എന്നാല്‍ പിന്നെ വിശ്രമിക്കാം എന്നു കരുതി തണല്‍ തേടി നടന്ന ധര്മജന് ഒരു വണ്ടിയുടെ അടുത്തെത്തി. അപ്പോള്‍ ഒരു തമിഴ് പയ്യന് വാതില്‍ തുറന്നു തന്നിട്ട് ഇതിനുള്ളില്‍ വിശ്രമിച്ചോളൂവെന്നു പറഞ്ഞു. ധര്മജന് ആ വണ്ടിയില്‍ കിടന്നു സുന്ദരമായി ഉറക്കം തുടങ്ങി.
ഷോട്ടിനു സമയമായി. ധർമജൻ എവിടെ ? ലൊക്കേഷനിലെ ആബാലവൃദ്ധം ജനങ്ങളും തിരച്ചിലോടു തിരച്ചിൽ. ധര്‍മജനെ അവിടെ ഒന്നും കാണുന്നില്ല.
ഷൂട്ടിനു തയ്യാറായി ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ നില്ക്കുന്നു. കുറേ നേരം കാത്തുനിന്നു മടുത്ത ദിലീപ് ദേഷ്യത്തോടെ അവന് വാരുമ്പോ വിളിക്ക് എന്നും പറഞ്ഞു തന്റെ കാരവാനിലേക്ക് പോയി. അപ്പോള്‍ ആ കാരവാനില്‍ എന്തോ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ ധര്മജന് നില്ക്കുന്നു. അല്പം ദേഷ്യത്തോടെദിലീപ് ചോദിച്ചു; ‘എന്തു പരിപാടിയാടാ നീയിക്കാട്ടിയത്. ലൊക്കേഷൻ മുഴുവൻ നിന്നെ തിരയുമ്പോൾ കാരവനിൽ കിടന്നുറങ്ങുന്നോ? ’
‘എന്റെ പൊന്ന് ദിലീപേട്ടാ , ഞാനാദ്യമായാ ഈ വണ്ടി കാണുന്നത്. കാരവനാണെന്ന് എനിക്കറിയില്ലായിരുന്നു – ആ മറുപടിയിലൂടെ ദിലീപിന്റെ ദേഷ്യം മുഴുവന്‍ അലിയിക്കാന്‍ ധര്മജന് കഴിഞ്ഞു.
Post Your Comments