CinemaGeneralNEWS

തിയേറ്റര്‍ സമരം പിന്‍വലിച്ചു

മലയാള സിനിമാ വ്യവസായത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച തിയേറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ചലച്ചിത്ര വ്യവസായരംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

അതേസമയം ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പകരം ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപികരിക്കുന്നതിന്റെ യോഗം ഇന്ന് ചേരുകയാണ്. ഫെഡറേഷനിലെ എണ്‍പതിലധികം അംഗങ്ങള്‍ പുതിയ സംഘടനയുമായി കൈകോര്‍ക്കുമെന്നാണ് വിവരം. സമാന്തര സംഘടന ഉണ്ടാക്കാനുള്ള നീക്കത്തില്‍ സംഘടന പൊളിയുമെന്ന ഭീതിയിലാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം പിന്‍വലിച്ചതെന്നാണ് വിവരം.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ വിലക്ക് ലംഘിച്ചു കഴിഞ്ഞ ദിവസം കേരളത്തിലെ ചില എ ക്ലാസ് തിയേറ്ററുകള്‍ വിജയ്‌ ചിത്രം ‘ഭൈരവ’ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നുമുതല്‍ എക്ലാസ്സ് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങും.

shortlink

Related Articles

Post Your Comments


Back to top button