തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയുടെ പുതിയ ചിത്രമായ ഗൗതമിപുത്ര ശതകര്‍ണി എന്ന സിനിമയുടെ ടിക്കറ്റ് ഒരു ആരാധകന് സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയ്ക്കാണ്. താര ആരാധന തലയ്ക്ക് പിടിച്ചിട്ടാണ് ഗോപിചന്ദ് ഇന്നാമുറി എന്ന 27 കാരന് ടിക്കറ്റ് വാങ്ങിയതെന്ന് നിങ്ങള്‍ കരുതിയാല്‍ തെറ്റി. ജീവകാരുണ്യ പ്രവര്‍ത്തനത്തിനു പണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗോപിചന്ദ് ഒരു ലക്ഷം രൂപയ്ക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പണം സമാഹരിക്കുക എന്ന പദ്ധതിയോടെയാണ് സംഘാടകര്‍ അധികവിലയ്ക്ക് ടിക്കറ്റ് ചാര്‍ജ് ഈടാക്കിയത്. 500നും 2000നും ഇടയിലായിരുന്നു ടിക്കറ്റ് ചാര്‍ജ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗോപിചന്ദ് ഒരുലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞു മുന്നോട്ട് വരികയായിരുന്നു.
ബസവതരകം ഇന്‍ഡോ അമേരിക്കന്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ രോഗികള്‍ക്കാണ് ഇതില്‍ നിന്നുള്ള ധനസഹായം ലഭിക്കുക. രോഗികളെ സഹായിക്കുന്ന ഷോയില്‍ പങ്കാളിയാകണം എന്നുള്ളത് കൊണ്ടാണ് ഇത്തരമൊരു നല്ല കാര്യം ചെയ്തതെന്ന് ഗോപിചന്ദ് വ്യക്തമാക്കി. ഒരു വര്‍ഷമായി സ്വരുകൂട്ടിവെച്ചിരുന്ന തന്റെ സമ്പാദ്യം ഇതിനായി നല്‍കുകയായിരുന്നുവെന്ന് ഗോപിചന്ദ് കൂട്ടിച്ചേര്‍ത്തു.
Post Your Comments