CinemaGeneralNEWS

കന്മദത്തിലെ ഭാനുവാണ് എന്‍റെ സൗന്ദര്യം ; മഞ്ജു വാര്യര്‍

മലയാള സിനിമകളില്‍ മാത്രം മുഖം കാണിച്ചിട്ടുള്ള മഞ്ജു തന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളെക്കുറിച്ച് വാചാലയാവുകയാണ്. ഹിന്ദി തെലുങ്ക്‌ തമിഴ് എന്നീ പരസ്യങ്ങളില്‍ മാത്രമാണ് സ്വദേശം കടന്നാല്‍ മഞ്ജു മുഖം കാണിച്ചിട്ടുള്ളത്. ഒരു നടിക്ക് വേണ്ടുന്ന സൗന്ദര്യം തനിക്കില്ല എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

Kanma

മലയാള സിനിമയ്ക്ക് വേണ്ടുന്നത് ആന്തരികമായ സൗന്ദര്യമാണ്.അതിന്റെ ഉദാഹരണം ലോഹി സാര്‍ സംവിധാനം ചെയ്ത ‘കന്മദം’ എന്ന ചിത്രത്തിലെ ഭാനു എന്ന കഥാപാത്രമാണ് അവളുടെ നിറം കറുപ്പാണ്. പരുക്കന്‍ സ്വഭാവക്കരിയാണ് ഭാനു. കരുത്തുറ്റ സ്ത്രീകഥാപാത്രമായിരുന്നു ഭാനു. എന്നോട് ഇപ്പോഴും പ്രേക്ഷകര്‍ ഭാനു എന്ന കഥാപാത്രത്തെക്കുറിച്ച് ചോദിക്കാറുണ്ട്. എന്നെ സംബന്ധിച്ച് ഭാനുവാണ് എന്റെ സൗന്ദര്യം മഞ്ജു വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button